എരുമേലി പമ്പാവാലിയിൽ ലോറിയിൽ തടി കയറ്റുന്നതിനിടെ താഴെ വീണ് തൊഴിലാളിക്ക് ദാരുണാന്ത്യം.


പമ്പാവാലി: എരുമേലി പമ്പാവാലിയിൽ  ലോറിയിൽ തടി കയറ്റുന്നതിനിടെ താഴെ വീണ് തൊഴിലാളിക്ക് ദാരുണാന്ത്യം.

 

പമ്പാവാലി ആറാട്ടുകയം സ്വദേശിയായ വേലം പറമ്പിൽ വി കെ രവീന്ദ്രൻ ( 60) ആണ് മരിച്ചത്. വെള്ളിയാഴ്ച ഉച്ച കഴിഞ്ഞ് 4 മണിയോടെയായിരുന്നു അപകടം. അഴുതമുനി ഭാഗത്ത് ലോറിയിൽ തടി കയറ്റുന്നതിനിടെ പടങ്ങിൽ നിന്ന് താഴെ വീഴുകയായിരുന്നു.

 

 ഉടനെ തന്നെ മുക്കൂട്ടുതറയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. എരുമേലി പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു. ഭാര്യ. ശാന്ത രവീന്ദ്രൻ. മക്കൾ: രശ്മി വി രവീന്ദ്രൻ, രതിൻ വി. രവീന്ദ്രൻ,രതീഷ് വി രവീന്ദ്രൻ.