ഡ്രൈവിങ് പഠിക്കുന്നതിനിടെ കാർ പാഞ്ഞു കയറി എരുമേലിയിൽ ദമ്പതികൾക്ക് ഗുരുതര പരിക്ക്.


എരുമേലി: ഡ്രൈവിങ് പഠിക്കുന്നതിനിടെ കാർ പാഞ്ഞു കയറി എരുമേലിയിൽ ദമ്പതികൾക്ക് ഗുരുതര പരിക്ക്. ശനിയാഴ്ച ഉച്ചയോടെയായിരുന്നു സംഭവം.

 

 എരുമേലി സ്വദേശി മുഹമ്മദ്‌ കുഞ്ഞിനെയും ഭാര്യയെയുമാണ് കാർ പാഞ്ഞെത്തി ഇടിച്ചു വീഴ്ത്തിയത്. ഇടിയുടെ ആഘാതത്തിൽ നിലത്തു വീണ മുഹമ്മദ്‌ കുഞ്ഞിന്റെ ശരീരത്തിലൂടെ കാർ കയറിയിറങ്ങുകയായിരുന്നു. നിലത്തു വീണ ഭാര്യയുടെ കാലിലൂടെയാണ് കാർ കയറിയിറങ്ങിയത്.

 

എരുമേലി വലിയമ്പലത്തിന് എതിർവശത്തുള്ള ദേവസ്വം ബോർഡിന്റെ പാർക്കിംഗ് ഗ്രൗണ്ടിൽ ഇരുവരും പുല്ല് ചെത്തിക്കൊണ്ടിരിക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. ഗുരുതര പരിക്കുകളേറ്റ മുഹമ്മദ്‌ കുഞ്ഞിനെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഡ്രൈവിംഗ് പഠിക്കുന്നതിനിടെ കാർ നിയന്ത്രണം നഷ്ടമായി ഇരുവരെയും ഇടിക്കുകയായിരുന്നു.