രാജ്യാതിർത്തിയിലെ സംഘർഷം: സംസ്ഥാന സർക്കാറിന്റെ നാലാം വാർഷികവുമായി ബന്ധപ്പെട്ട ആഘോഷ പരിപാടികൾ മാറ്റി വെച്ചു.

തിരുവനന്തപുരം: രാജ്യാതിർത്തിയിൽ സംഘർഷം തുടരുന്ന സാഹചര്യത്തിൽ സർക്കാറിന്റെ നാലാം വാർഷികവുമായി ബന്ധപ്പെട്ട ആഘോഷ പരിപാടികൾ മറ്റൊരു ഘട്ടത്തിലേക്ക് മാറ്റിവയ്ക്കാൻ തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

 

 ഇപ്പോൾ ആരംഭം കുറിച്ചിട്ടുള്ള എക്സിബിഷൻ നടക്കുമെങ്കിലും അതിന്റെ ഭാഗമായ മറ്റ് കലാപരിപാടികൾ നിർത്തിവയ്ക്കും. രാവിലെ നടക്കുന്ന പ്രഭാത യോഗങ്ങളും പിന്നീട് ഒരു അവസരത്തിലേക്ക് മാറ്റിവയ്ക്കും.

 

 ഇന്ത്യക്കാരെന്ന നിലയ്ക്ക് ഇന്ത്യയുടെ അഖണ്ഡതയും പരമാധികാരവും ഭദ്രതയും സംരക്ഷിക്കുന്നതിനായി നാം രാജ്യത്തിന് വേണ്ടി അണിചേരണമെന്നും മുഖ്യമന്ത്രി പറഞ്ഞു.