ശബരിമല: ഇടവമാസ പൂജകള്‍ക്കായി ശബരിമല നട ഇന്ന് തുറക്കും. വൈകിട്ട് അഞ്ച് മണിക്ക് തന്ത്രി കണ്ഠരര് രാജീവരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി അരുൺകുമാർ നമ്പൂതിരി നട തുറന്ന് ദീപം തെളിയിക്കും.
തുടർന്ന് പതിനെട്ടാം പടിക്ക് താഴെ ആഴിയിൽ അഗ്നി പകരും. ഇടവ മാസ പൂജകള്‍ പൂര്‍ത്തിയാക്കി മെയ് 19 ന് രാത്രി 10 മണിക്കാണ് നട അടയ്ക്കുക. മെയ് 18, 19 തീയതികളിൽ രാഷ്ട്രപതി ശബരിമലയിൽ സന്ദർശനം നടത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും അതിർത്തിയിലെ സംഘർഷവും അക്രമസാധ്യതകളും പരിഗണിച്ചു യാത്ര റദ്ധാക്കിയിരുന്നു.
ഭക്തർക്ക് സൗകര്യപ്രദവും സുരക്ഷിതവുമായ തീർത്ഥാടനം ഒരുക്കുന്നതിന് എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കിയാതായി തിരുവിതാംകൂർ ദേവസ്വം ബോർഡ് അറിയിച്ചു.