പ്രസവ വാർഡിലുള്ള ഭാര്യയെ ഡിസ്ചാർജ് ചെയ്യണം, കോട്ടയം മെഡിക്കൽ കോളജിൽ ഇതര സംസ്ഥാന സ്വദേശിയുടെ അതിക്രമം, പൊലീസുകാരന് കുത്തേറ്റു.


കോട്ടയം: കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രസവ വാർഡിലുള്ള ഭാര്യയെ ഡിസ്ചാർജ് ചെയ്യണം എന്നാവശ്യപ്പെട്ടു ഇതര സംസ്ഥാന സ്വദേശിയുടെ അതിക്രമാറ്റത്തിൽ പോലീസുകാരന് കുത്തേറ്റു.

 

 ഗാന്ധിനഗർ സ്റ്റേഷനിലെ സിപിഒ ദിലീപ് വർമയുടെ കൈയ്ക്കാണ് കുത്തേറ്റത്. ഒഡീഷ സ്വദേശി ഭരത് ചന്ദ്ര ആദിയാണ് പോലീസുകാരനെ ആക്രമിച്ചത്. പരുക്കേറ്റ ദിലീപ് വർമയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശരീരത്തിൽ സ്വയം മുറിവേൽപ്പിച്ച് ഭീഷണി മുഴക്കിയ ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു.