ന്യൂഡല്‍ഹി വിമാനത്താവളത്തിലെ കോറിഡോറിന്റെ സീലിങ് അടര്‍ന്നു വീണ് കോട്ടയം സ്വദേശിനിയായ യാത്രക്കാരിക്ക് പരിക്ക്.


കോട്ടയം: ന്യൂഡല്‍ഹി വിമാനത്താവളത്തിലെ കോറിഡോറിന്റെ സീലിങ് അടര്‍ന്നു വീണ് കോട്ടയം സ്വദേശിനിയായ യാത്രക്കാരിക്ക് പരിക്ക്. കോട്ടയം പുതുപ്പള്ളി സ്വദേശിനിയായ ഉഷാ സുധനാണ് (58) വലതുകാലിന് പരിക്കേറ്റത്.

 

 കഴിഞ്ഞ ദിവസം രാത്രിയില്‍ ന്യൂഡല്‍ഹി വിമാനത്താവളത്തിലായിരുന്നു സംഭവം. നടന്നു പോകുന്നതിനിടെ മുകളില്‍ നിന്നുവീണ ഷീറ്റ് തലയിലും കാലിലേക്കും വീഴുകയായിരുന്നു.

 

ഭര്‍ത്താവ് സുധന്റെ ചികിത്സാര്‍ഥം ഡല്‍ഹിക്ക് പോയി മടങ്ങുകയായിരുന്നു ഉഷ. മകളും ഒപ്പമുണ്ടായിരുന്നു. വിമാനത്തിന്റെ സമയമായതിനാൽ യാത്ര തിരിക്കുകയും നാട്ടിലെത്തിയ ശേഷം ചികിത്സയ്ക്കായി ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു.

Image only for representation