കടുത്തുരുത്തി: കടുത്തുരുത്തിയിൽ സുഹൃത്തുക്കൾക്കൊപ്പം കുളിക്കടവിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു. കടുത്തുരുത്തി മാഞ്ഞൂർ ചന്ദ്രമന്ദിരം പ്രസന്നന്റെ മകൻ വിഷ്ണു (25)ആണ് മരിച്ചത്.
ഞായറാഴ്ച വൈകിട്ട് ആറു മണിയോടു കൂടിയായിരുന്നു സംഭവം. കുറുപ്പന്തറ മാഞ്ഞൂർ സൗത്ത് കാക്കശ്ശേരിത്താഴെ കടവ് തോട്ടിലെ കുളിക്കടവിൽ സുഹൃത്തുക്കൾക്കൊപ്പം കുളിക്കാൻ ഇറങ്ങിയതായിരുന്നു.
അഗ്നിരക്ഷാ സേനയെത്തിയാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.