ഭീകരവാദത്തിനെതിരെ പ്രതിരോധ സദസ്സുകളുമായി എഫ് എസ് ഇ ടി ഒ.

കോട്ടയം: ഭീകരവാദം മാനവികതയാണ് മറുപടി എന്ന മുദ്രാവാക്യം ഉയർത്തി എഫ് എസ് ഇ ടി ഒ നേതൃത്വത്തിൽ ഓഫീസ് സമുച്ചയങ്ങളിൽ പ്രതിരോധ സദസ്സ് നടത്തി.

 

 കോട്ടയം കളക്ട്രേറ്റിന് മുന്നിൽ നടന്ന സദസ്സ് എൻ ജി ഒ യൂണിയൻ സംസ്ഥാന സെക്രട്ടറി സീമ എസ് നായർ ഉദ്ഘാടനം ചെയ്തു. എൻ ജി ഒ യൂണിയൻ ഏരിയ പ്രസിഡൻ്റ് ലീന പി കുര്യൻ അധ്യക്ഷത വഹിച്ച യോഗത്തിൽ എൻ ജി ഒ യൂണിയൻ ഏരിയ സെക്രട്ടറി രഞ്ജിദാസ് രവി സ്വാഗതവും ഏരിയ ട്രഷറർ അജിത് കുമാർ എസ് കൃതഞ്ജതയും രേഖപ്പെടുത്തി.

 

 മീനച്ചിൽ താലൂക്ക് ഓഫീസിന് മുന്നിൽ നടന്ന സദസ്സ് എൻ ജി ഒ യൂണിയൻ ജില്ലാ സെക്രട്ടേറിയേറ്റംഗം ജി സന്തോഷ്കുമാർ ഉദ്ഘാടനം ചെയ്തു. പാമ്പാടി താലൂക്ക് ആശുപത്രിക്ക് മുന്നിൽ നടന്ന സദസ്സ് എൻ ജി ഒ യൂണിയൻ പാമ്പാടി ഏരിയ സെക്രട്ടറി ബിനു വർഗ്ഗീസ് ഉദ്ഘാടനം ചെയ്തു.