രണ്ട് ദശാബ്ദകാലങ്ങൾക്കിപ്പുറം കോട്ടയം സിഎംഎസ് കോളജിൻ്റെ ചരിത്രത്തിൽ ആദ്യമായി വനിതാ പ്രിൻസിപ്പൽ.


കോട്ടയം: ഇരുനൂറു വർഷങ്ങൾക്കപ്പുറമുള്ള അക്ഷര പാരമ്പര്യത്തിന്റെ തിലകക്കുറിയായ കോട്ടയം സിഎംഎസ് കോളജിൻ്റെ ചരിത്രത്തിൽ ആദ്യമായി വനിതാ പ്രിൻസിപ്പൽ ചുമതലയേറ്റു. ഡോ.അഞ്ജു സോസൻ ജോർജ്ജ് ആണ് കോളേജിന്റെ പുതിയ പ്രിൻസിപ്പൽ.

 

 കഴിഞ്ഞ ഒരു വർഷക്കാലമായി സിഎംഎസ് കോളേജിന്റെ പ്രിൻസിപ്പൽ (ഇൻ-ചാർജ്) ആയി സേവനമനുഷ്ഠിക്കുകയായിരുന്നു അഞ്ജു. സിഎംഎസ് കോളേജിൽ ഇംഗ്ലീഷ് വിഭാഗത്തിൽ അസോസിയേറ്റ് പ്രൊഫസറായിരുന്നു ഡോ. അഞ്ജു സോസൻ ജോർജ്. വൈകല്യ പഠനങ്ങളിലും ഫിക്ഷനിലും വൈദഗ്ദ്ധ്യം നേടിയിട്ടുണ്ട്.

 

ഇരുനൂറ്റിയെട്ടു വർഷത്തെ വിദ്യാഭ്യാസ പാരമ്പര്യമാണ് സി എം എസ് കോളേജിനുള്ളത്. മാവേലിക്കര സ്വദേശിനിയായാണ് ഡോ.അഞ്ജു സോസൻ ജോർജ്ജ്. മഡ്രാസ് ക്രിസ്ത്യൻ കോളജിൽനിന്ന് ബിരുദവും സ്റ്റെല്ലാ മാരിസിൽ നിന്ന് ബിരുദാനന്തര ബിരുദവും പൂർത്തിയാക്കിയ ഡോ. അഞ്ജു മധുരൈ കാമരാജ് സർവ്വകലാശാലയിൽ നിന്ന് എംഫിലും കേരള സർവകലാശാലയിൽ നിന്ന് പി എച്ച് ഡി യും നേടിയിട്ടുണ്ട്. 2006 മുതൽ അഞ്ജു ശോശൻ ജോർജ് വിദ്യാർത്ഥികളുടെ പ്രിയങ്കരിയായ അധ്യാപികയാണ്.