വെളിയന്നൂർ: വെളിയന്നൂരിൽ നിയന്ത്രണംവിട്ട കാർ കാൽനട യാത്രികർക്കിടയിലേക്ക് ഇടിച്ചു കയറി ലോട്ടറി തൊഴിലാളി മരിച്ചു. മൂവാറ്റുപുഴ സ്വദേശി മാത്യു പി.ജെ(65) ആണ് മരിച്ചത്.
തിങ്കളാഴ്ച രാവിലെ 8 മണിയോടെ വെളിയന്നൂർ താമരക്കാട് ആണ് അപകടം സംഭവിച്ചത്. നിയന്ത്രണം വിട്ട കാർ വഴിയാത്രക്കാരായ മൂന്നു പേരെ ഇടിച്ചു വീഴ്ത്തുകയായിരുന്നു. പാലായിൽ നിന്നും എറണാകുളത്തേക്ക് പോയ കാറാണ് അപകടത്തിൽപ്പെട്ടത്.
അപകടം കണ്ടു ഓടിയെത്തിയ നാട്ടുകാർ ചേർന്ന് മൂവരെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും മാത്യുവിന്റെ ജീവൻ രക്ഷിക്കാനായില്ല. അപകടത്തിൽ പരിക്കേറ്റ 2 പേര് പാലായിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.