കോട്ടയം: ലഹരി വിരുദ്ധ പോരാട്ടത്തിന്റെ ഭാഗമായി എഫ് എസ് ഇ ടി ഒ നേതൃത്വത്തിൽ ഏരിയകളിൽ ലഹരി വിരുദ്ധ പരിപാടികൾ നടത്തി.
കോട്ടയം കളക്ടറേറ്റിന് മുമ്പിൽ നടന്ന ലഹരി വിരുദ്ധ ചങ്ങല ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ രാജേഷ് വി ഉദ്ഘാടനം ചെയ്തു. എൻ ജി ഒ യൂണിയൻ ജില്ലാ ജോയിൻറ് സെക്രട്ടറി വി സി അജിത് കുമാർ സംസാരിച്ചു. വൈക്കത്ത് നടന്ന ലഹരി വിരുദ്ധ സദസ്സ് എക്സൈസ് പ്രിവന്റീവ് ഓഫീസർ ദീപേഷ് എ എസ് ഉദ്ഘാടനം ചെയ്തു.
ഏറ്റുമാനൂരിൽ നടന്ന ലഹരി വിരുദ്ധ ക്ലാസ്സ് ലീഗല്‍ സെൽ എസ് ഐ ഗോപകുമാർ ഉദ്ഘാടനം ചെയ്തു. കാഞ്ഞിരപ്പള്ളിയിൽ നടന്ന ലഹരി വിരുദ്ധ സദസ്സ് എക്സൈസ് ഓഫീസർ കെ എ നവാസ് ഉദ്ഘാടനം ചെയ്തു. കോട്ടയം ടൗണിൽ നടന്ന ലഹരി വിരുദ്ധ സദസ്സ് എക്സൈസ് ഇൻസ്പെക്ടർ ഫിലിപ്പ് തോമസ് ഉദ്ഘാടനം ചെയ്തു.