ചികിത്സയിൽ കഴിയുന്ന എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായരെ മുഖ്യമന്ത്രി സന്ദർശിച്ചു.


ചങ്ങനാശ്ശേരി: ചികിത്സയിൽ കഴിയുന്ന എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായരെ മുഖ്യമന്ത്രി പിണറായി വിജയൻ സന്ദർശിച്ചു.

 

 ചങ്ങനാശ്ശേരി എൻ എസ് എസ് മെഡിക്കൽ മിഷൻ ഹോസ്പിറ്റലിലായിരുന്നു സന്ദർശനം. മന്ത്രി വി.എൻ വാസവനും ജോബ് മൈക്കിൾ എംഎൽഎയും കൂടെയുണ്ടായിരുന്നു. കാലിന് പരിക്കേറ്റ്‌ പെരുന്ന മെഡിക്കൽ മിഷൻ ആശുപത്രിയിൽ ചികിത്സയിലായിരുന്നു സുകുമാരൻ നായർ.