എരുമേലി: മണ്ഡല മകരവിളക്ക് തീർത്ഥാടന തിരക്കിനിടയിൽ എരുമേലിയില്‍ അയ്യപ്പഭക്തന്റെ ഷോള്‍ഡര്‍ ബാഗ് കീറി പണം മോഷ്ടിച്ച കേസില്‍ മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു.
തമിഴ്‌നാട് ഉത്തമപാളയം സ്വദേശിയായ പളനിസ്വാമി (45), കുമളി സ്വദേശിയായ ഭഗവതി (53), തമിഴ്‌നാട് ഡിണ്ടിഗല്‍ സ്വദേശിയായ മുരുകന്‍ (58) എന്നിവരെയാണ് എരുമേലി പോലീസ് അറസ്റ്റ് ചെയ്തത്. തീർത്ഥാടകരുടെ വേഷത്തിൽ തീർത്ഥാടകരുടെ തിരക്കിനിടയിലായിരുന്നു ഇവർ മോഷണം നടത്തിയത്. മൂവരെയും എരുമേലി കവലയിലും അമ്പലത്തിലും എത്തിച്ചു തെളിവെടുപ്പ് നടത്തി. ചൊവ്വാഴ്ച പുലർച്ചെയായിരുന്നു മോഷണം നടന്നത്. തുടർന്ന് സി സി ടി വി ദൃശ്യങ്ങൾ പരിശോദയോജിച്ച പോലീസ് ഇവരെ പിടികൂടുകയായിരുന്നു. കാഞ്ഞിരപ്പള്ളി ഡിവൈ.എസ്പി എം. അനില്‍കുമാര്‍, എരുമേലി സ്റ്റേഷന്‍ എസ്.എച്ച്.ഒ ബിജു ഇ.ഡി, എസ്.ഐ മാരായ രാജേഷ് ടി.ജി, അബ്ദുള്‍ അസീസ്, സി.പി.ഓ മാരായ വിനീത്, അനീഷ് കെ.എന്‍, അന്‍സു പി.എസ് എന്നിവരാണ് അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നത്.