ഫെയ്ഞ്ചൽ പ്രഭാവത്തിൽ കോട്ടയത്ത് പെയ്തു തകർത്തത് റെക്കോർഡ് മഴ! ജില്ലയിൽ ലഭിച്ചത് 124.5 മി.മീ മഴ.


കോട്ടയം: തമിഴ്‌നാട്ടിൽ വീശിയടിച്ച ഫെയ്ഞ്ചൽ ചുഴലിക്കാറ്റിന്റെ പ്രഭാവത്തിൽ സംസ്ഥാനത്ത് പെയ്ത അതിശക്തമായ കനത്ത മഴയിൽ ഏറ്റവും കൂടുതൽ മഴ ലഭിച്ചത് കോട്ടയം ജില്ലയിൽ. തമിഴ്‌നാട്ടിലെ മൂന്നു ജില്ലകളാണ് ആദ്യത്തെ 3 സ്ഥാനങ്ങളിലുള്ളത്. ഫെയ്ഞ്ചൽ പ്രഭാവത്തിൽ സംസ്ഥാനത്ത് ഏറ്റവും കൂടുതൽ മഴ പെയ്തിറങ്ങിയത് കോട്ടയം ജില്ലയിലാണ്. 24.5 മി.മീ മഴയാണ് കോട്ടയത്ത് ലഭിച്ചത്. വില്ലുപുരം(176.8 മി.മീ മഴ), കള്ളക്കുറിച്ചി (169.3 മി.മീ മഴ), ധർമപുരി (138.4 മി.മീ മഴ) ജില്ലകളാണ് ആദ്യത്തെ 3 സ്ഥാനങ്ങളിലുള്ളത്. ഇപ്പോൾ മഴ തകർത്തെങ്കിലും വരാനിരിക്കുന്ന വേനല കാലത്ത് ചൂടും റെക്കോർഡിലെത്തുമെന്നാണ് ജനങ്ങൾ പറയുന്നത്. മുൻ വർഷങ്ങളിൽ കോട്ടയം ജില്ലയിലെ താപനില മറ്റു സംസ്ഥാനങ്ങളെക്കാളും മറ്റു ജില്ലകളെക്കാളും ഉയരത്തിലെത്തിയിരുന്നു. കനത്ത മഴയിൽ ജില്ലയിൽ സംഭവിച്ച നാശനഷ്ടങ്ങൾ നിരവധിയാണ്. ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ കൃഷി നാശം സംഭവിച്ചിരുന്നു. കനത്ത മഴയിൽ മട വീണു ഏക്കറുകണക്കിന് പാടശേഖരങ്ങളിലെ നെൽകൃഷിയാണ് നശിച്ചത്. വിവിധയിടങ്ങളിൽ റോഡുകളിലും വീടുകളിലും വെള്ളം കയറുകയും ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ ആരംഭിക്കുകയും ചെയ്തിരുന്നു.