ചങ്ങനാശേരിയിൽ ജില്ലാ കളക്ടറുടെ സംയുക്ത സ്‌ക്വാഡ് പരിശോധന നടത്തി, നിയമ ലംഘനം കണ്ടെത്തിയ സ്ഥാപനങ്ങൾക്കു നോട്ടീസ് നൽകുകയും 5000 രൂപ പിഴ ഈടാക്കുകയും ചെയ്ത


ചങ്ങനാശ്ശേരി: ചങ്ങനാശേരിയിൽ ജില്ലാ കളക്ടറുടെ സംയുക്ത സ്‌ക്വാഡ് പരിശോധന നടത്തി. ശബരിമല മണ്ഡല മകരവിളക്ക് മഹോത്സവത്തിന്റെ  പശ്ചാത്തലത്തിൽ ജില്ലാ കളക്ടറുടെ നിർദേശപ്രകാരം രൂപീകരിച്ച സംയുക്ത സ്‌ക്വാഡ് ചങ്ങനാശേരിയിൽ പരിശോധന നടത്തി.

 


 ഭക്ഷ്യസുരക്ഷ ഓഫീസർ, ലീഗൽ മെട്രോളജി ഓഫീസ്, സിവിൽ സപ്ലൈസ്, റവന്യു വകുപ്പുകളുടെ സംയുക്ത സ്‌ക്വാഡ് ആണ് ചങ്ങനാശ്ശേരി താലൂക്കിന്റെ വിവിധ  ഭാഗങ്ങളിൽ ഹോട്ടലുകൾ, പലചരക്ക്, പച്ചക്കറി കടകൾ  എന്നിവിടങ്ങളിൽ പരിശോധന നടത്തിയത്. നിയമ ലംഘനം കണ്ടെത്തിയ  സ്ഥാപനങ്ങൾക്കു നോട്ടീസ് നൽകി. 5000 രൂപ പിഴയും ഈടാക്കി. താലൂക്ക് സപ്ലൈ ഓഫീസർ ജി ശ്രീജിത്ത്, ഭക്ഷ്യ സുരക്ഷ ഓഫീസർ എസ്. സ്‌നേഹ, ലീഗൽ മെട്രേളജി ഓഫീസർ എ. കെ സജീവ്, ഇൻസ്‌പെക്ടർ അസിസ്റ്റന്റ് ആന്റണി സേവ്യർ, ഡെപ്യൂട്ടി തഹസിൽദാർ പി. ഗിരീഷ് എന്നിവർ നേതൃത്വം നൽകി.

ഫയൽ ചിത്രം.