ആലപ്പുഴയിലെ കുറുവ സംഘങ്ങളുടെ മോഷണങ്ങൾക്ക് പാലായിൽ നടന്ന മോഷണ രീതിയുമായി സാമ്യം, പൊലീസ് കസ്റ്റഡിയില്‍ നിന്ന് ചാടിപ്പോയ കുറുവ സംഘത്തില്‍ ഉള്‍പ്പെട്ടയാള്


കോട്ടയം: പൊലീസ് കസ്റ്റഡിയില്‍ നിന്ന് ചാടിപ്പോയ കുറുവ സംഘത്തില്‍ ഉള്‍പ്പെട്ടയാള്‍ പിടിയില്‍. സന്തോഷ് സെല്‍വം എന്നയാളാണ് പിടിയിലായത്. എറണാകുളം കുണ്ടന്നൂര്‍ ഭാഗത്തുനിന്നാണ് ഇയാളെ മണ്ണഞ്ചേരി പോലീസ് കസ്റ്റഡിയില്‍ എടുത്തത്. ആലപ്പുഴയിലേക്ക് ചോദ്യം ചെയ്യാനായി കൊണ്ട് പോകും വഴി കസ്റ്റഡിയില്‍ നിന്ന് ചാടി പോവുകയായിരുന്നു. ആലപ്പുഴയിലെ കുറുവ സംഘങ്ങളുടെ മോഷണങ്ങൾക്ക് പാലായിൽ നടന്ന മോഷണ രീതിയുമായി സാമ്യം ഉണ്ടെന്നു പോലീസ് പറഞ്ഞു. പാലാ രാമപുരത്താണ് കുറുവ സംഘങ്ങളുടെ മോഷണങ്ങൾക്ക് സമാനമായ മോഷണം നടന്നത്. രാമപുരത്തെ മോഷണക്കേസിൽ പ്രതിയാണ് സന്തോഷ് സെല്‍വം. 

ഫയൽ ചിത്രം.