കോട്ടയം: കോട്ടയത്ത് ഭാര്യയെയും ഭാര്യാ മാതാവിനെയും യുവാവ് വെട്ടിക്കൊലപ്പെടുത്തി. കോട്ടയം തലയോലപ്പറമ്പ് മറവൻതുരുത്തിൽ ശിവപ്രസാദം വീട്ടിൽ ഗീത (58), മകൾ ശിവപ്രിയ (30) എന്നിവരാണു കൊല്ലപ്പെട്ടത്. സംഭവത്തിൽ ശിവപ്രിയയുടെ ഭർത്താവായ വൈക്കം നേരെകടവ് സ്വദേശി നിധീഷിനെ (38) തലയോലപ്പറമ്പ് പോലീസ് കസ്റ്റഡിയിലെടുത്തു. കുടുംബവഴക്കാണ് ഈ ക്രൂര കൃത്യത്തിനു പിന്നിലെന്നാണ് പ്രാഥമിക വിവരം. തിങ്കളാഴ്ച വൈകുന്നേരം ആറരയോടെയാണ് കൊലപാതകം നടന്നതെന്നാണ് പൊലീസ് പറഞ്ഞത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടം നടപടികൾക്കായി ആശുപത്രിയിലേക്ക് മാറ്റി. പ്രദേശത്ത് വൈകിട്ട് ശക്തമായ മഴയായിരുന്നു ഈ സമയത്താണ് കൃത്യം നടന്നതെന്നാണ് പോലീസ് നിഗമനം. കൊലപാതകം നടത്തിയതിനുശേഷം ഒതേനാപുരത്തേക്ക് പോകുകയായിരുന്ന നിതീഷിനെ കണ്ട് നാട്ടുകാര്‍ക്ക് സംശയം തോന്നിയതിനെ തുടര്‍ന്ന് നിതീഷിനെ തടഞ്ഞുനിര്‍ത്തി ചോദ്യംചെയ്തതില്‍ നിന്നാണ് സംഭവം പുറത്തറിഞ്ഞത്.