വേളാങ്കണ്ണി–ചങ്ങനാശേരി കെ എസ് ആർ ടി സി ബസ്സും ലോറിയും കൂട്ടിയിടിച്ച് അപകടം, ഡ്രൈവർമാർക്ക് ഗുരുതര പരിക്ക്, 7 യാത്രക്കാർക്ക് പരിക്ക്.


ചങ്ങനാശ്ശേരി: വേളാങ്കണ്ണി–ചങ്ങനാശേരി കെ എസ് ആർ ടി സി ബസ്സും ലോറിയും കൂട്ടിയിടിച്ച് അപകടം. ചങ്ങനാശേരി ഡിപ്പോയിലെ വേളാങ്കണ്ണി സ്വിഫ്റ്റ് ഡീലക്സ് ബസ്സും തമിഴ്നാട് റജിസ്ട്രേഷൻ ലോറിയുമാണ് തഞ്ചാവൂരിനു സമീപം പൂണ്ടിയിൽ വെച്ച് കൂട്ടിയിടിച്ചത്. ഞായറാഴ്ച വൈകിട്ട് 4.20നു ആണ് അപകടം ഉണ്ടായത്. വേളാങ്കണ്ണിയിൽ നിന്നും ചങ്ങനാശ്ശേരിയിലേക്ക് വരികയായിരുന്ന കെ എസ് ആർ ടി സി ബസ്സും എതിരെയെത്തിയ ലോറിയും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ കെ എസ് ആർ ടി സി ഡ്രൈവർക്കും ലോറി ഡ്രൈവർക്കും ഗുരുതര പരിക്കേറ്റിട്ടുണ്ട്. അപകടത്തിൽ ബസ്സ് യാത്രികരായ 7 പേർക്ക് പരിക്കേറ്റിട്ടുണ്ട്. യാത്രക്കാരുടെ പരിക്കുകൾ ഗുരുതരമല്ല. 40 യാത്രക്കാർ ബസിലുണ്ടായിരുന്നു. അപകടത്തിൽ പരിക്കേറ്റ യാത്രക്കാരെ തഞ്ചാവൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബസ് ഡ്രൈവർ ജിമോദ് ജോസഫിന്റെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു. കണ്ടക്ടർ അഭിജിത്തിനു ഗുരുതരമല്ലാത്ത പരുക്കുണ്ട്.