കാഞ്ഞിരപ്പള്ളിയിൽ ബസ് സ്റ്റോപ്പിൽ കുഴഞ്ഞുവീണ കുഞ്ഞിന് അതിവേഗ ചികിത്സ ഉറപ്പാക്കി മേരീക്വീൻസ് ആശുപത്രി ജീവനക്കാരി! തുണയായത് ആശുപത്രിയിലെ മെഡിക്കൽ ഇതര വി


കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളിയിൽ ബസ് സ്റ്റോപ്പിൽ കുഴഞ്ഞുവീണ കുഞ്ഞിന് അതിവേഗ ചികിത്സ ഉറപ്പാക്കി മേരീക്വീൻസ് ആശുപത്രി ജീവനക്കാരി. മേരീക്വീൻസ് ആശുപത്രി ബസ് സ്റ്റോപ്പിൽ കഴിഞ്ഞയാഴ്ചയായിരുന്നു സംഭവം. വൈകിട്ട് ആറേമുക്കാലോടെ ഡ്യൂട്ടി കഴിഞ്ഞു വീട്ടിലേക്ക് മടങ്ങാൻ ബസ് സ്റ്റോപ്പിൽ എത്തിയ മേരീക്വീൻസ് ഫ്രണ്ട് ഓഫീസ് വിഭാഗം ജീവനക്കാരി ടീനയാണ് ബസ് സ്റ്റോപ്പിൽ കുഴഞ്ഞുവീണ കുഞ്ഞിന് അതിവേഗ ചികിത്സ ഉറപ്പാക്കിയത്. ബസ് സ്റ്റോപ്പിൽ എരുമേലി ഭാഗത്തേക്കുള്ള ബസ് കാത്തു നിൽക്കുകയായിരുന്ന എരുമേലി സ്വദേശിനിയായ യുവതിയും ഒപ്പം നാലു വയസ്സുള്ള കുഞ്ഞും. ബസ് കാത്തു നിൽക്കുന്നതിനിടെ കുട്ടി അപ്രതീക്ഷിതമായി കുഴഞ്ഞു വീഴുകയായിരുന്നു. തികച്ചും അപ്രതീക്ഷിതമായ ആ നിമിഷം പകച്ചു പോയ അമ്മയുടെ മുൻപിൽ ഡ്യൂട്ടി കഴിഞ്ഞു വീട്ടിലേക്ക് മടങ്ങാൻ ബസ് കാത്തു നിൽക്കുകയായിരുന്ന ടീന നിമിഷങ്ങൾക്കുള്ളിൽ കുഴഞ്ഞു വീണ കുഞ്ഞിനെയുമെടുത്ത് എമർജൻസി വിഭാഗത്തിൽ എത്തി ചികിത്സ ഉറപ്പാക്കുകയായിരുന്നു. ആശുപത്രിയിൽ പ്രവേശിപിച്ച കുഞ്ഞു ചികിത്സകൾക്ക് ആരോഗ്യത്തോടെ വീട്ടിലേക്കു മടങ്ങി. ആശുപത്രിയിലെ മെഡിക്കൽ ഇതര വിഭാഗത്തിലെ ജീവനക്കാർക്ക് നൽകുന്ന ബേസിക് ലൈഫ് സപ്പോർട്ട് ട്രെയിനിംഗ് അടിയന്തര സാഹചര്യത്തിൽ ഗുണകരമായി മാറിയെന്ന് ടീന ബാബു പറഞ്ഞു. അടിയന്തര സാഹചര്യങ്ങളിൽ പതറാതെ ഉണർന്ന് പ്രവർത്തിച്ച ടീനയെ ആശുപത്രി അധികൃതർ അഭിനന്ദിച്ചു.