എരുമേലി: എരുമേലിയിൽ ശബരിമല തീർഥാടകരുടെ കാറും ബസ്സും കൂട്ടിയിടിച്ചു 8 പേർക്ക് പരിക്ക്. എരുമേലി തുലാപ്പള്ളിയിൽ ഇന്ന് ഉച്ചക്ക് ആണ് അപകടം ഉണ്ടായത്. ശബരിമല തീർഥാടകർ സഞ്ചരിച്ച ഇന്നോവ കാറും ബസും കൂട്ടിയിടിക്കുകയായിരുന്നു. എട്ടോളം പേർക്ക് അപകടത്തിൽ പരിക്കുണ്ട്. അപകടത്തിൽ പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എരുമേലിയിൽ നിന്ന് അഗ്നി രക്ഷാ സേനയും പോലീസും മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്ത് എത്തി മേൽനടപടികൾ സ്വീകരിച്ചു.
എരുമേലിയിൽ ശബരിമല തീർഥാടകരുടെ കാറും ബസ്സും കൂട്ടിയിടിച്ചു 8 പേർക്ക് പരിക്ക്.