എരുമേലി: ചിത്തിര ആട്ട തിരുനാൾ പൂജകൾക്കായി ശബരിമല ക്ഷേത്രനട ഇന്ന് തുറക്കും. വൈകിട്ട് അഞ്ചുമണിക്ക് മേൽശാന്തി പി. എൻ.മഹേഷ് നമ്പൂതിരി നട തുറന്ന് ദീപം തെളിയിക്കും. ഒക്ടോബർ 31 ന് രാത്രി 10 മണിക്ക് നട അടയ്ക്കും. 31നാണ് ചിത്തിര ആട്ട തിരുനാൾ. സംസ്ഥാനത്തിന് പുറത്തു നിന്നുമുൾപ്പടെ നിരവധി തീർത്ഥാടകരാണ് എത്തിയിരിക്കുന്നത്. തിരുവിതാംകൂർ മഹാരാജാവായിരുന്ന ശ്രീ ചിത്തിര തിരുനാളിന്റെ ജന്മ നക്ഷത്രവുമായി ബന്ധപ്പെട്ടാണ് ശബരിമലയിൽ ചിത്തിര ആട്ട തിരുനാൾ പൂജകൾ നടത്തുന്നത്. മണ്ഡല മകരവിളക്ക് തീർഥാടനത്തിനായി നവംബര്‍ 15ന് ശബരിമല നട തുറക്കും.