കോട്ടയം വഴിയുള്ള കൊല്ലം-എറണാകുളം സ്പെഷ്യൽ മെമു സർവീസ് നാളെ മുതൽ ആരംഭിക്കും.


കോട്ടയം: കോട്ടയം വഴിയുള്ള കൊല്ലം-എറണാകുളം സ്പെഷ്യൽ മെമു സർവീസ് നാളെ മുതൽ ആരംഭിക്കും. രാവിലെ 5.55-ന് കൊല്ലത്തുനിന്നും ആരംഭിച്ച് 9.35-ന് എറണാകുളത്ത് എത്തും.

 

 തിരിച്ച് 9.50-ന് യാത്ര തുടങ്ങി 1.30-ന് കൊല്ലത്തെത്തും. ശാസ്താംകോട്ട, കരുനാഗപ്പള്ളി, കായംകുളം, മാവേലിക്കര, ചെങ്ങന്നൂർ, തിരുവല്ല, ചങ്ങനാശ്ശേരി, കോട്ടയം, ഏറ്റുമാനൂർ, കുറുപ്പന്തറ, വൈക്കം റോഡ്, പിറവം റോഡ്, മുളംതുരുത്തി, തൃപ്പൂണിത്തുറ എന്നിവയാണ് മറ്റുള്ള സ്റ്റോപ്പുകൾ. എട്ടു കോച്ചുകളുള്ള മെമുവാണ് സർവീസ് നടത്തുന്നത്. തിങ്കൾ മുതൽ വെള്ളിവരെയുള്ള അഞ്ചുദിവസം ട്രെയിൻ സർവീസ് നടത്തും.