കോട്ടയം: കോട്ടയത്ത് ദമ്പതികളെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കോട്ടയം കടനാട് കണംകൊമ്പിൽ റോയി (60), ഭാര്യ ജാൻസി (55) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണു സംഭവം. കുടുംബ കലഹമാണ് മരണകാരണമെന്നാണ് സൂചന. മരിക്കാൻ പോകുകയാണെന്നു റോയി സഹോദരനോടു വിളിച്ചു പറഞ്ഞിരുന്നു. ഇടുക്കിയിലുള്ള സഹോദരൻ അയൽവീട്ടിൽ വിളിച്ച് റോയിയുടെ വീട്ടിൽ നോക്കാൻ പറഞ്ഞതിനെ തുടർന്ന് എത്തിയപ്പോഴാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. മകൻ രാവിലെ സ്കൂളിൽ പോയിരുന്നു.
കോട്ടയത്ത് ദമ്പതികളെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി.
 

 
 
