കോട്ടയം: വീട്ടമ്മയെ കൃഷിയിടത്തിലെ ഷെഡിൽ മരിച്ച നിലയിൽ കണ്ടെത്തി. മണർകാട് കുറ്റിയേക്കുന്ന് ഉമ്പക്കാട്ട് വി.ബിന്ദുവിനെയാണ് (44) മൂലേപ്പീടികയിൽ ഭർതൃസഹോദരന്റെ വാടകവീടിനു സമീപം കൃഷിയിടത്തിലെ ഷെഡിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മകന്റെ വിവാഹം അടുത്ത മാസം മൂന്നിനു നടക്കാനിരിക്കെയാണ് സംഭവം. ഭർതൃസഹോദരന്റെ വീട്ടിൽ നിന്ന് 200 മീറ്റർ അകലെയുള്ള കൃഷിത്തോട്ടത്തിലെ പണിയായുധങ്ങൾ സൂക്ഷിക്കുന്ന ഷെഡ്ഡിൽ ജീവനൊടുക്കിയ നിലയിൽ ബിന്ദുവിനെ കണ്ടെത്തിയത്. ഭർത്താവ് കെ.പി.പ്രമോദിനൊപ്പം ബിന്ദു വെള്ളിയാഴ്ച വൈകിട്ട്, മൂലേപ്പീടികയിൽ താമസിക്കുന്ന ഭർതൃസഹോദരന്റെ വീട്ടിൽ എത്തിയിരുന്നു. വൈകിട്ട് 5ന് വീടിനു പുറത്തേക്കു പോയ ബിന്ദുവിനെ കാണാതാവുകയിരുന്നു. തുടർന്ന് ബന്ധുക്കൾ അന്വേഷിച്ചെങ്കിലും കണ്ടെത്താൻ സാധിക്കാതെ വന്നതോടെ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് ശനിയാഴ്ച രാവിലെയാണ് ബിന്ദുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ മണർകാട് പോലീസ് കേസ് എടുത്തു അന്വേഷണം ആരംഭിച്ചു. സാമ്പത്തിക ബാധ്യതയെ തുടർന്ന് ജീവനൊടുക്കിയതാണെന്നാണ് നിഗമനം. പ്രണവ്, പ്രണവിക എന്നിവരാണ് മക്കൾ.
കോട്ടയത്ത് വീട്ടമ്മയെ കൃഷിയിടത്തിലെ ഷെഡിൽ മരിച്ച നിലയിൽ കണ്ടെത്തി, സാമ്പത്തിക ബാധ്യതയെ തുടർന്ന് ജീവനൊടുക്കിയതെന്നു നിഗമനം, മരണം അടുത്ത മാസം മകന്റെ വിവ