കോട്ടയം: രേഖകൾ ഇല്ലാതെ മംഗലാപുരത്ത് നിന്നും കോട്ടയത്തേക്ക് അനധികൃതമായി ബാഗിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച 40 ലക്ഷത്തിന്റെ കള്ളപ്പണവുമായി കണ്ണൂരിൽ കോട്ടയം സ്വദേശി റെയിൽവേ പോലീസിന്റെ പിടിയിൽ.
കോട്ടയം സ്വദേശി സബിൻ ജലീലാണ് പിടിയിലായത്. മംഗലാപുരത്തുനിന്നും കോയമ്പത്തൂരേക്ക് പോകുന്ന കോയമ്പത്തൂർ എക്സ്പ്രസിലായിരുന്നു സംഭവം. കണ്ണൂർ റെയിൽവേ പൊലീസിന്റെ മിന്നൽ പരിശോധനയിലാണ് സബിൻ കുടുങ്ങിയത്. പയ്യന്നൂരിനും കണ്ണൂരിനും ഇടയിൽ നടത്തിയ മിന്നൽ പരിശോധനയിലാണ് ഇയാൾ കുടുങ്ങിയത്. ഇയാൾ രേഖകൾ ഇല്ലാതെ ബാഗിൽ 40 ലക്ഷം രൂപയുമായി സഞ്ചരിക്കുകയായിരുന്നു. കണ്ണൂർ റെയിൽവേ പൊലീസിന് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.