ഈരാറ്റുപേട്ട: അയൽവാസിയുടെ വീട്ടിലെ വൈദ്യുതി തകരാർ പരിഹരിക്കുന്നതിനിടെ ഇലക്ട്രീഷ്യൻ ഷോക്കേറ്റ് മരിച്ചു.
പൂഞ്ഞാർ കൈപ്പള്ളി ഇടശ്ശേരിക്കുന്നേൽ ജോമീസ് (40) ആണ് മരിച്ചത്. ഇന്നലെ രാത്രി 8 മണിയോടെയാണ് അപകടം ഉണ്ടായത്.
ഉടനെ തന്നെ ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ലേഖയാണ് ഭാര്യ. മക്കൾ: ആഷ്‌ലി,ആഷ്വിൻ,അലക്സ്.