കോട്ടയത്ത് ഗ്യാസ് സിലിണ്ടർ ലോറിയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് ദാരുണാന്ത്യം.


കോട്ടയം: കോട്ടയത്ത് ഗ്യാസ് സിലിണ്ടർ ലോറിയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് ദാരുണാന്ത്യം. കോട്ടയം പാക്കിൽ ഉപ്പഴിത്തറ ചെറുക്കാത്തറ വീട്ടിൽ ജോൺസൺ ചെറിയാന്‍റെ മകൻ നിഖിൽ ജോൺസൺ (25) ആണ് മരിച്ചത്. 


















ശനിയാഴ്ച ഉച്ചയ്ക്ക് 2.15 ഓടെയായിരുന്നു അപകടം. എംസി റോഡിൽ മുളങ്കുഴയിൽ ആണ് അപകടം ഉണ്ടായത്. കോട്ടയം ഭാഗത്തേയ്ക്ക് വന്ന ലോറിയും ബൈക്കും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് വീണ ബൈക്കിന്‍റെ മുകളിലൂടെ ലോറി കയറിയിറങ്ങുകയായിരുന്നു. അപകടത്തിൽ സംഭവ സ്ഥലത്തുവെച്ച് തന്നെ യുവാവിന്റെ മരണം സംഭവിച്ചിരുന്നു. അഗ്നിരക്ഷാ സേനയുടെ ആംബുലൻസ് എത്തിച്ച് മൃതദേഹം കോട്ടയം ജനറൽ ആശുപത്രി മോർച്ചറിയിലേയ്ക്ക് മാറ്റി. ചിങ്ങവനം പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. കോട്ടയം ഭാഗത്തേയ്ക്ക് വരികയായിരുന്ന ഗ്യാസ് സിലിണ്ടർ ലോറിയുടെ മുന്നിലേക്ക് നിയന്ത്രണം നഷ്ടമായ ബൈക്ക് മറിയുകയായിരുന്നു എന്നും പറയപ്പെടുന്നു.