കോട്ടയം ജില്ലാ പോലീസ് മേധാവിയായി ഷാഹുൽ ഹമീദ് ചുമതലയേറ്റു.


കോട്ടയം: കോട്ടയം ജില്ലയുടെ പുതിയ പോലീസ് മേധാവിയായി ഷാഹുൽ ഹമീദ് ഇന്ന് രാവിലെ ചുമതലയേറ്റു. മുൻ ജില്ലാ പോലീസ് മേധാവിയായിരുന്ന കെ. കാർത്തിക്കിൽ നിന്നുമാണ് ചുമതല ഏറ്റെടുത്തത്. മൂവാറ്റുപുഴ സ്വദേശിയായ ഇദ്ദേഹം 2020 ഐ.പി.എസ്. ബാച്ചുകാരനാണ്.

 

 മലപ്പുറത്ത് പരിശീലനം പൂർത്തിയാക്കിയ ഷാഹുൽ ഹമീദ് പാലക്കാട് എ.എസ്.പി.യായിരുന്നു. തൃശ്ശൂരിലെ ഇന്ത്യൻ റിസർവ് ബറ്റാലിയൻ (ഐ.ആർ.ബി.) കമാൻഡന്റായിരുന്നു. മൂവാറ്റുപുഴ നിർമല കോളേജിലും കാലടി സംസ്കൃത സർവകലാശാലയിലുമായിരുന്നു വിദ്യാഭ്യാസം.

 

 തൊടുപുഴ സ്വദേശിനി ഡോ. അഫ്സാനയാണ് ഭാര്യ. മുൻ ജില്ലാ പോലീസ് മേധാവിയായ കെ.കാർത്തിക്കിനെ വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ ഹെഡ് ക്വാർട്ടേഴ്സ് എസ്.പി.യായി മാറ്റിനിയമിച്ചു.