കോട്ടയം: വയനാട് ദുരന്തത്തിന് ഇരയായവർക്കു സഹായഹസ്തവുമായി കോട്ടയം സർക്കാർ ഡെന്റൽ കോളജ് വിദ്യാർഥി യൂണിയനും.
ഡെന്റൽ കോളജ് വിദ്യാർഥി യൂണിയനായ 'അദ്രിത' വിദ്യാർഥികളിൽ നിന്നു സമാഹരിച്ച 45000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി (സി.എം.ഡി.ആർ.എഫ്) യിലേക്കു നൽകുന്നതിനായി ജില്ലാ കളക്ടർ ജോൺ വി. സാമുവലിനു ഡിമാൻഡ് ഡ്രാഫ്റ്റ് കൈമാറി. ജില്ലാ കളക്ടറുടെ ചേംബറിൽ നടന്ന ചടങ്ങിൽ അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ്് ബീന പി. ആനന്ദ് സന്നിഹിതയായിരുന്നു.