കോട്ടയം: കോട്ടയം ജില്ലയുടെ മലയോര മേഖലകളിൽ അതിശക്തമായ മഴ തുടരുന്നു. വെള്ളിയാഴ്ച ഉച്ചയോടെ മഴ ശക്തി പ്രാപിക്കുകയായിരുന്നു.

ജില്ലയുടെ മലയോര മേഖലകളായ എരുമേലി, മുക്കൂട്ടുതറ മേഖലകളിൽ മഴ ശക്തമാണ്. ഉച്ചക്ക് ശേഷം രണ്ട് മണിക്കൂറോളം നിർത്താതെ പെയ്ത അതിശക്തമായ മഴയിൽ തോടുകളിലും കൈത്തൊടുകളിലും ജലനിരപ്പ് ഉയർന്നിട്ടുണ്ട്.

അതിശക്തമായ മഴയക്ക് സാധ്യത കണക്കിലെടുത്ത് ജില്ലയിൽ ഇന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
 
.png)
.png) 
 
