ഏറ്റുമാനൂർ നഗരസഭ 32-ാം വാർഡിൽ പാറോലിക്കൽ നെടിയാനിൽ ജിബി ജോസഫിന്റെ വീടാണ് തകർന്നത്. ജിബിയുടെ അമ്മ ഏലിയാമ്മയും, ഭാര്യ ജിൻസിയും, ആറ് മാസം പ്രായമുള്ള കുഞ്ഞും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്.
വല്യ ശബ്ദം കേട്ട് ഓടി മാറിയതിനാൽ വലിയൊരു അപകടമാണ് ഒഴിവായത്. മാങ്ങാനം താമരശ്ശേരിയിൽ കൂറ്റൻ മൺതിട്ട ഇടിഞ്ഞു വീണു. കോതകേരിൽ അന്നമ്മ മാത്യുവിന്റെ വീടിനാണ് കേടുപാടുപറ്റിയത്. വീടിന് പിന്നിലേക്കാണ് വലിയ ശബ്ദത്തോടെ മണ്ണും കല്ലും ഇടിഞ്ഞുവീണത്.