കുവൈത്ത് തീപിടിത്തത്തിൽ മരിച്ച പാമ്പാടി സ്വദേശി സ്‌റ്റെഫിൻ ഏബ്രഹാമിന്റെ കുടുംബത്തിന് ധനസഹായം കൈമാറി.


കോട്ടയം: കുവൈത്തിൽ ഫ്‌ളാറ്റിൽ തീപിടിച്ചുണ്ടായ അപകടത്തിൽ മരിച്ച പാമ്പാടി സ്വദേശി സ്‌റ്റെഫിൻ ഏബ്രഹാമിന്റെ കുടുംബത്തിന് ധനസഹായം കൈമാറി. സർക്കാർ അനുവദിച്ച ധനസഹായം പിതാവ് സാബു എബ്രഹാമിനും മാതാവ് ഷേർലി സാബുവിനും സകരണ-തുറമുഖ വകുപ്പ് മന്ത്രി വി എൻ വാസവൻ കൈമാറി. സർക്കാർ സഹായമായി 5 ലക്ഷം രൂപയും വ്യവസായി യൂസഫ് അലി നൽകിയ 5 ലക്ഷം രൂപയും ഫെഡറേഷൻ ഓഫ് കേരള അസോസിയേഷൻ ഇൻ നോർത്ത് അമേരിക്ക (ഫൊക്കാന) നൽകിയ 2 ലക്ഷം രൂപയും വ്യവസായി രവി പിള്ള നൽകിയ 2 ലക്ഷം രൂപയുമാണ് കൈമാറിയത്. ജില്ലാ കളക്ടർ വി വിഘ്‌നേശ്വരിയും മന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.