ജില്ലാതല ഉദ്യോഗസ്ഥർക്ക് മാനേജ്‌മെന്റ് പരിശീലനം തുടങ്ങി.


കോട്ടയം: ജില്ലാതല ഓഫീസർമാർക്കുള്ള മാനേജ്‌മെന്റ് പരിശീലനത്തിന് തുടക്കം. ജില്ലാ ഭരണകൂടത്തിന്റെ ആഭിമുഖ്യത്തിലാണ് പരിശീലനം സംഘടിപ്പിക്കുന്നത്. ജില്ലാ കളക്ടർ വി. വിഗ്നേശ്വരി ഉദ്ഘാടനം നിർവഹിച്ചു.

 

 ജില്ലാ പ്ലാനിങ് ഓഫീസറുടെ ചുമതല വഹിക്കുന്ന എ. അമാനത്ത് അധ്യക്ഷത വഹിച്ചു. ആദ്യഘട്ട പരിശീലനത്തിൽ 37 ജില്ലാതല ഓഫീസർമാർ പങ്കെടുത്തുന്നു. എല്ലാ മാസവും പരിശീലനം നടക്കും. പാത്താമുട്ടം സെന്റ് ഗിറ്റ്‌സ് കോളജിലെ ഡോ. എൽജിൻ അലക്‌സാണ്ടർ, ഡോ. ദീപ്തി ശങ്കർ, ഡോ. മുഹമ്മദ് ഇക്ബാൻ, അൻറ്റു തോമസ് എന്നിവർ പരിശീലത്തിന് നേതൃത്വം നൽകി.