കുമരകത്ത് നിന്നും മുഹമ്മയിലേക്ക് പോയ ജലഗതാഗത വകുപ്പിന്റെ ബോട്ട് നടുക്കായലിൽ കേടായി, യാത്രക്കാർ സുരക്ഷിതർ.


കുമരകം: കുമരകത്ത് നിന്നും മുഹമ്മയിലേക്ക് പോയ ജലഗതാഗത വകുപ്പിന്റെ ബോട്ട് നടുക്കായലിൽ കേടായി. ഇന്ന് രാവിലെ 8 മണിക്ക് കുമരകത്ത് നിന്നും മുഹമ്മയ്ക്ക് പോയ ബോട്ടാണ് കേടായത്.

 

 ബോട്ട് നടുക്കായലിൽ വച്ച് കേടാകുകയായിരുന്നു. ഇരുപതിലേറെ യാത്രക്കാരും 8 ഇരുചക്ര വാഹനങ്ങളും ബോട്ടിലുണ്ടായിരുന്നു. യാത്രക്കാർ സുരക്ഷിതരാണ്. ജീവനക്കാർ വിവരമറിയിച്ചതനുസരിച്ച് മുഹമ്മയിൽ നിന്നും ബോട്ട് എത്തി യാത്രക്കാരെ സുരക്ഷിതരാക്കി. കേടായ ബോട്ട് വലിച്ചു കരയ്ക്ക് എത്തിച്ചു. 

ചിത്രം: ഫേസ്ബുക്ക്.