കോട്ടയം: ന്യൂസിലാൻഡിൽ ഹൃദയാഘാതത്തെത്തുടർന്നു കോട്ടയം സ്വദേശിനിയായ യുവതി മരിച്ചു. കോട്ടയം കുമരകം സ്വദേശി ചെന്നാത്ത് ടിജിൻ്റെ ഭാര്യ ജെസ് ലീന ജോർജ് (അന്ന-27) ആണ് മരിച്ചത്.
രണ്ടു വർഷമായി ന്യൂസിലാൻഡിലെ നോർത്ത് ഐലൻഡിലെ ഹാമിൽട്ടണിലായിരുന്നു താമസം. എം എസ് ഡബ്ലിയു ബിരുദധാരിയാണ് ജെസ് ലീന ജോർജ്. ജെസ് ലീനയുടെ സഹോദരന്മാരും ന്യൂസിലാൻഡിലാണ്. മൃതദേഹം പോസ്റ്റ്മോർട്ടമടക്കമുള്ള നടപടികൾ പൂർത്തിയാക്കി നാട്ടിലേക്ക് കൊണ്ടുവരും.