മഴ മുന്നറിയിപ്പിൽ മാറ്റം, അതിശക്തമായ കനത്ത മഴയ്ക്ക് സാധ്യത: കോട്ടയം ജില്ലയിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു.


കോട്ടയം: അതിശക്തമായ കനത്ത മഴയ്ക്ക് സാധ്യത കണക്കിലെടുത്തു കോട്ടയം ജില്ലയിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ കേന്ദ്ര കാലാവസ്ഥാവകുപ്പ് നിലവിലെ മഞ്ഞ അലെർട്ട് ഓറഞ്ച് അലെർട്ടായി ഉയർത്തുകയായിരുന്നു.

 

 ശക്തമായ കാറ്റിനും സാധ്യതയുണ്ട്. രണ്ടു ദിവസമായി ജില്ലയുടെ മലയോര മേഖലകളിലുൾപ്പടെ കനത്ത മഴയാണ്. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും മറ്റെല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ മിതമായ  മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.