പി എസ് സി കോഴ വിവാദത്തിൽ പ്രതിഷേധിച്ചു യുവമോർച്ച കോട്ടയം ജില്ലാ പി എസ് സി ഓഫീസിലേക്ക് പ്രതിഷേധ മാർച്ച്‌ സംഘടിപ്പിച്ചു.


കോട്ടയം: പി എസ് സി കോഴ വിവാദത്തിൽ പ്രതിഷേധിച്ചു യുവമോർച്ച കോട്ടയം ജില്ലാ പി എസ സി ഓഫീസിലേക്ക് പ്രതിഷേധ മാർച്ച്‌ സംഘടിപ്പിച്ചു. യുവമോർച്ച ജില്ലാ അധ്യക്ഷൻ വിഷ്ണു വഞ്ചിമല അധ്യക്ഷത വഹിച്ച പ്രതിഷേധ സമരം ബി ജെ പി ജില്ലാ അധ്യക്ഷൻ ലിജിൻലാൽ ഉദ്ഘാടനം ചെയ്തു.

 

 യുവമോർച്ച സംസ്ഥാന സെക്രട്ടറി അദീന ഭാരതി, യുവമോർച്ച ജില്ലാ ജനറൽ സെക്രട്ടറിമാരായ ജിഷ്ണു പ്രസന്നകുമാർ, രോഹിൻ മണിമല, സബിൻ കുറിച്ചി, വിനോദ് കരാപ്പുഴ, നിഖിൽ ശശിന്ദ്രൻ, മണിക്കുട്ടൻ ടിസി തുടങ്ങിയവർ നേതൃത്വം നൽകി.