കോട്ടയത്ത് കെ എസ് ആർ ടി സി ബസ്സ് സ്റ്റാൻഡിൽ നിർത്തിയിട്ടിരുന്ന ബസ്സ് പിന്നോട്ടുരുണ്ടു, എതിര്‍വശത്തുള്ള കെട്ടിടത്തിന്റെ ഗേറ്റും മതിലും ഇടിച്ചു തകര്‍ത്ത


കോട്ടയം: കോട്ടയത്ത് കെ എസ് ആർ ടി സി ബസ്സ് സ്റ്റാൻഡിൽ നിർത്തിയിട്ടിരുന്ന ബസ്സ് പിന്നോട്ടുരുണ്ടു. എതിര്‍വശത്തുള്ള കെട്ടിടത്തിന്റെ ഗേറ്റും മതിലും ഇടിച്ചു തകര്‍ത്തു. ഇന്ന് രാവിലെയാണ് സംഭവം.

 

 ഡ്രൈവർ ബസ്സ് സ്റ്റാൻഡിൽ നിർത്തിയിട്ട ശേഷം ചായ കുടിക്കാനായി ഇറങ്ങിയ സമയത്താണ് അപകടം ഉണ്ടായത്. ബസ്സ് പിന്നോട്ടുരുണ്ട് റോഡ് കടന്ന് എതിര്‍വശത്തുള്ള പ്രസ് ക്ലബ്-പിഡബ്ല്യുഡി കെട്ടിടത്തിന്റെ ഗേറ്റും മതിലും ഇടിച്ചു തകർക്കുകയായിരുന്നു. ബ്രേക്ക് നഷ്ടപ്പെട്ട ബസ് തനിയെ പിന്നിലേക്ക് നീങ്ങിയതാണ് അപകടത്തിന് കാരണമായതെന്നാണ് അധികൃതര്‍ പറയുന്നത്. പുലർച്ചെ മൂന്നരയോടെയാണ് അപകടം ഉണ്ടായത്. ഈ സമയം റോഡിൽ വാഹനങ്ങളോ യാത്രക്കാരോ ഇല്ലാതിരുന്നതിനാൽ ഒഴിവായത് വലിയൊരു ദുരന്തമാണ്.