സംസ്ഥാനത്ത് വേനൽ മഴക്കണക്കിൽ മുന്നിൽ കോട്ടയം, ഏറ്റവും അധികം വേനൽമഴ ലഭിച്ചത് കോട്ടയം ജില്ലയിൽ.


കോട്ടയം: സംസ്ഥാനത്ത് വേനൽ മഴക്കണക്കിൽ മുന്നിൽ കോട്ടയം. മാർച്ച് ഒന്നു മുതൽ മേയ് 31 വരെ ശരാശരി 838.7 മില്ലീമീറ്റർ മഴയാണു ജില്ലയിൽ ലഭിച്ചത്. മാർച്ച്-ഏപ്രിൽ-മെയ് മാസങ്ങളിൽ സാധാരണ ലഭിക്കേണ്ട മഴയുടെ ഒപ്പം തന്നെ കോട്ടയത്തിനു മഴ ലഭിച്ചു.

 

 കഴിഞ്ഞ ദിവസങ്ങളായി ജില്ലയുടെ മലയോര മേഖലകളിലുൾപ്പടെ ശക്തമായ മഴ ലഭിക്കുന്നുണ്ട്. ശരാശരി 449.6 മില്ലീമീറ്റർ മഴയാണ് ഇക്കാലയളവിൽ പ്രതീക്ഷിക്കുന്നത്. 87 ശതമാനം അധികമഴ പെയ്തു. ഇതിൽ കൂടുതലും മെയ് മാസത്തിന്റെ അവസാന ഭാഗത്തോടെയാണ് പെയ്തത്.