തെരഞ്ഞെടുപ്പ് ഫലം വരാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ ഏറ്റുമാനൂരും എരുമേലി പൂവന്‍പാറ മല ക്ഷേത്രത്തിലും അഞ്ചു കുഴി പഞ്ചതീര്‍ഥപരാശക്തി ദേവസ്ഥാനത്തും


എരുമേലി: തെരഞ്ഞെടുപ്പ് ഫലം വരാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ ഏറ്റുമാനൂരും എരുമേലി പൂവന്‍പാറ മല ക്ഷേത്രത്തിലും അഞ്ചു കുഴി പഞ്ചതീര്‍ഥപരാശക്തി ദേവസ്ഥാനത്തും കുടുംബസമേതം ദർശനം നടത്തി സുരേഷ് ഗോപി.

 

 ഭാര്യ രാധിക, മകന്‍ ഗോകുല്‍ എന്നിവര്‍ക്കൊപ്പമാണ് നടനും തൃശ്ശൂരിലെ എന്‍.ഡി.എ. സ്ഥാനാര്‍ഥിയുമായ സുരേഷ് ഗോപി ഏറ്റുമാനൂര്‍ ക്ഷേത്രത്തിലും എരുമേലി ചെറുവള്ളി എസ്റ്റേറ്റിലെ പൂവന്‍പാറ മല ക്ഷേത്രത്തിലും അഞ്ചു കുഴി പഞ്ചതീര്‍ഥപരാശക്തി ദേവസ്ഥാനം എന്നിവടങ്ങളിലും ദര്‍ശനം നടത്തിയത്. രാവിലെ ആറ് മണിയോടെ കുടുംബത്തോടൊപ്പം ഏറ്റുമാനൂര്‍ ക്ഷേത്രത്തിലെത്തിയ സുരേഷ് ഗോപി ക്ഷേത്രത്തില്‍ തുലാഭാരം നടത്തിയതു കൂടാതെ അപൂര്‍വ വഴിപാടായ അഞ്ചു പറയും സമര്‍പ്പിച്ചു. സുരേഷ് ഗോപിയുടെ നിർദേശത്തെ തുടർന്ന് ക്ഷേത്രത്തിനുള്ളിലെ ചടങ്ങുകളുടെ ചിത്രങ്ങൾ പകർത്തുന്നത് ദേവസ്വവും വിലക്കി. മാധ്യമങ്ങളുടെ ചോദ്യങ്ങളോട് അദ്ദേഹം പ്രതികരിച്ചില്ല.