കോട്ടയം മെഡിക്കൽ കോളേജിന് സമീപം വീട് കുത്തിത്തുറന്ന് മോഷണം, നഷ്ടപ്പെട്ടത് 20 പവൻ സ്വർണ്ണം, മോഷ്ടാവ് ഉള്ളിൽ കടന്നത് വീടിന്റെ മുൻ വാതിലിലെ ഒരു പാളി ഇളക്


കോട്ടയം: കോട്ടയം മെഡിക്കൽ കോളേജിന് സമീപം വീട് കുത്തിത്തുറന്ന് മോഷണം.  മെഡിക്കൽ കോളേജിനു സമീപം ചെമ്മനംപടിയിൽ ആലപ്പാട്ട് ചന്ദ്രന്റെ വീട്ടിലാണ് മോഷണം നടന്നത്. കുടുംബാംഗങ്ങൾ മൂന്നാറിൽ മകന്റെ വീട്ടിൽ പോയ സമയത്തായിരുന്നു മോഷണം നടന്നത്.

 

 ഇന്ന് രാവിലെ വീട്ടുകാർ മൂന്നാറിൽ നിന്ന് തിരികെ എത്തിയപ്പോഴാണ് മോഷണ വിവരം അറിഞ്ഞത്. വീടിന്റെ മുൻ വാതിലിലെ ഒരു പാളി ഇളക്കി മാറ്റിയാണ് മോഷ്ടാവ് വീടിനുള്ളിൽ കടന്നത്. 20 പവൻ സ്വർണ്ണം നഷ്ടമായതായാണ് വിവരം. വീടിനുള്ളിലെ അലമാരയിൽ സൂക്ഷിച്ച 20 പവൻ സ്വർണമാണ് മോഷ്ടിക്കപ്പെട്ടത്.

 

 വീടിനുള്ളിൽ നിന്നും മറ്റു സാധനങ്ങൾ മോഷണം പോയതായി കണ്ടെത്തിയിട്ടില്ല. വീടിനുള്ളിൽ സാധനങ്ങൾ വലിച്ചു വാരിയിട്ടു നിലയിലാണ്. വിരലടയാള വിദഗ്‌ധർ സ്ഥലത്ത് പരിശോധന നടത്തി. ഗാന്ധിനഗർ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.