കോട്ടയം മെഡിക്കൽ കോളേജിനു സമീപം റോഡരികിൽ കഞ്ചാവ് ചെടി കണ്ടെത്തി.


കോട്ടയം: കോട്ടയം മെഡിക്കൽ കോളേജിനു സമീപം റോഡരികിൽ കഞ്ചാവ് ചെടി കണ്ടെത്തി. ആരോ വളർത്തി പരിപാലിച്ച നിലയിലാണ് ചെടിയുള്ളത് എന്നും നട്ടുവളർത്തിയ ആളെക്കുറിച്ച് സൂചന ലഭിച്ചതായും എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു.

 

 ഒരു മീറ്റർ നീളവും മൂന്നുമാസം വളർച്ചയുമുള്ള കഞ്ചാവ് ചെടിയാണ് കണ്ടെത്തിയത്. കോട്ടയം എക്സൈസ് വിശദമായ അന്വേഷണം ആരംഭിച്ചു.