ഇരുമ്പ് തോട്ടി കൊണ്ട് ശിഖരം മുറിക്കുന്നതിനിടെ കടനാട് വൈദ്യുത ലൈനിൽ നിന്നും ഷോക്കേറ്റ്‌ അധ്യാപകൻ മരിച്ചു.


കടനാട്: ഇരുമ്പ് തോട്ടി കൊണ്ട് ശിഖരം മുറിക്കുന്നതിനിടെ കടനാട് വൈദ്യുത ലൈനിൽ നിന്നും ഷോക്കേറ്റ്‌ അധ്യാപകൻ മരിച്ചു. കടനാട്‌ സ്‌കൂളിലെ അദ്ധ്യാപകനായ ജിമ്മി സെബാസ്ററ്യൻ (47) ആണ് ഷോക്കേറ്റ് മരിച്ചത്.

 

 ഇരുമ്പ് തോട്ടി കൊണ്ട് കൃഷിയിടത്തിലെ ശിഖരം മുറിച്ചപ്പോൾ ഷോക്കടിക്കുകയായിരുന്നു. വ്യാഴാഴ്ച രാവിലെ 8 മണിയോടെയാണ് സംഭവം. രാവിലെ സ്‌കൂളിൽ പോകുന്നതിനു മുൻപായി പതിവായി കൃഷിയിടത്തിൽ ജോലികൾ ചെയ്തിരുന്നു. രാവിലെ സമയം വൈകിയിട്ടും കാണാഞ്ഞതിനെ തുടർന്ന് വീട്ടുകാർ തിരക്കിയപ്പോഴാണ് പറമ്പിൽ മരിച്ചു കിടക്കുന്ന നിലയിൽ കണ്ടെത്തിയത്.

 

 മുഖത്തും കൈക്കും പൊള്ളലേറ്റിട്ടുണ്ട്. സംസ്കാരം ഇന്ന് 3 മണിക്ക് മാനത്തൂർ സെന്റ്.മേരീസ് പള്ളിയിൽ നടക്കും. ഇന്ന് രാവിലെ 9 മണിക്ക് കടനാട് സെന്റ്.സെബാസ്റ്റ്യൻ സ്‌കൂളിൽ പൊതുദർശനം.