ഉദയനാപുരം പഞ്ചായത്തിലെത്തി പരാതികൾ കേട്ട് ജില്ലാ കളക്ടർ.


കോട്ടയം: ഉദയനാപുരം പഞ്ചായത്തിലെത്തി പരാതികൾ കേട്ട് ജില്ലാ കളക്ടർ. ജില്ലാ കളക്ടർ വി. വിഗ്‌നേശ്വരി ഉദയനാപുരം ഗ്രാമപഞ്ചായത്തിൽ എത്തി പൊതുജനങ്ങളിൽ നിന്നും പരാതികൾ സ്വീകരിച്ചു.

 

 25 പരാതികളാണ് ജില്ലാ കളക്ടർക്ക് പഞ്ചായത്ത് നിവാസികൾ സമർപ്പിച്ചത്. ഉദയനാപുരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി. കെ.ആനന്ദവല്ലി , വൈസ് പ്രസിഡന്റ് സി.പി. അനൂപ്  എന്നിവർ അദാലത്തിൽ പങ്കെടുത്തു.

 

 പള്ളിക്കത്തോട്, കുറവിലങ്ങാട്, നെടുംകുന്നം ഗ്രാമ പഞ്ചായത്തുകളിലെത്തി ജില്ലാ കളക്ടർ പൊതുജനങ്ങളിൽ നിന്ന് പരാതികൾ സ്വീകരിച്ചിരുന്നു.