കറുകച്ചാലിൽ അമ്മയ്‌ക്കൊപ്പം സ്‌കൂട്ടറിൽ സഞ്ചരിക്കുന്നതിനിടെ ക്രെയിൻ തട്ടി യുവതിക്ക് ദാരുണാന്ത്യം.


കറുകച്ചാൽ: കറുകച്ചാലിൽ അമ്മയ്‌ക്കൊപ്പം സ്‌കൂട്ടറിൽ സഞ്ചരിക്കുന്നതിനിടെ ക്രെയിൻ തട്ടി യുവതിക്ക് ദാരുണാന്ത്യം. കൂത്രപ്പള്ളി സ്വദേശിനി തട്ടാരടിയിൽ ജോർജ്ജിന്റെ മകൾ നോയൽ ജോർജ് (21) ആണ് മരിച്ചത്.

 

 അപകടത്തിൽ മാതാവ് ജോളിയുടെ പരിക്ക് ഗുരുതരമല്ല. കറുകച്ചാൽ എൻ എസ് എസ് ജംഗ്ഷന് സമീപത്ത് വച്ച് തിങ്കളാഴ്ച രാത്രി എട്ടരയോടെയാണ് അപകടം ഉണ്ടായത്. നോയലും അമ്മയും സഞ്ചരിച്ച സ്‌കൂട്ടറിൽ ക്രെയിൻ ഇടിക്കുകയായിരുന്നു.

 

 അപകടത്തിൽ ഇടിയുടെ ആഘാതത്തിൽ ഇരുവരും റോഡിലേക്ക് വീഴുകയായിരുന്നു. അപകടം കണ്ടു ഓടിയെത്തിയ നാട്ടുകാർ ഇരുവരെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും നോയലിന്റെ ജീവൻ രക്ഷിക്കാനായില്ല. കറുകച്ചാൽ പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.