മണിമലയാറ്റില്‍ കേന്ദ്ര ജലകമ്മിഷന്‍ പ്രളയ മുന്നറിയിപ്പ്, ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു.


കോട്ടയം: മണിമലയാറ്റില്‍ രണ്ടിടത്ത് ജലനിരപ്പ് ഉയർന്നതോടെ കേന്ദ്ര ജലകമ്മിഷന്‍ പ്രളയമുന്നറിയിപ്പ് നല്‍കി.

 

 കിഴക്കൻ മേഖലകളിൽ മഴ ശക്തമായി തുടരുന്നത്തോടെ ജലനിരപ്പ് ഉയർന്നു നിൽക്കുകയാണ്. മണിമല നദിയിലെ കല്ലൂപ്പാറ, പുല്ലകയാർ  സ്റ്റേഷനുകളിലാണ് ജലനിരപ്പ് ഉയർന്നു നിൽക്കുന്നത്.

 

 ജലനിരപ്പ് ഉയർന്നതോടെ കേന്ദ്ര ജലകമ്മീഷൻ മണിമലയാറ്റിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. നിലവിൽ മഴ തുടരുന്ന സാഹചര്യം ഉള്ളതിനാൽ തീരത്തോട് ചേർന്ന് താമസിക്കുന്നവർ ജാഗ്രത പാലിക്കേണ്ടതാണ്.