കേരളത്തിൻ്റെ നവോത്ഥാന ശില്പികളിൽ പ്രധാനിയായിരുന്ന വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസച്ചനെ സ്‌കൂൾ പാഠപുസ്‌തകത്തിൽ നവോത്ഥാന നായകരുടെ പട്ടികയിൽ ഉൾപ്പെടുത്ത


കോട്ടയം: കേരളത്തിൻ്റെ നവോത്ഥാന ശില്പികളിൽ പ്രധാനിയായിരുന്ന വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസച്ചനെ സ്‌കൂൾ പാഠപുസ്‌തകത്തിൽ നവോത്ഥാന നായകരുടെ പട്ടികയിൽ ഉൾപ്പെടുത്തിയ നടപടി സ്വാഗതാർഹംമാണെന്ന് എം പി തോമസ് ചാഴികാടൻ. പുതിയ അധ്യയന വർഷത്തേക്കുള്ള 7-ാം ക്ലാസിലെ പാഠപുസ്‌തകത്തിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. സവർണ്ണർക്കൊപ്പം പഠിക്കാൻ പാവപ്പെട്ട അവർണർക്ക് അവകാശം നിഷേധിച്ച് അവരെ വിദ്യാലയങ്ങളുടെ പടിക്കുപുറത്തു നിർത്തിയിരുന്ന സാമൂഹ്യ അന്തരീക്ഷം നിലനിന്നിരുന്ന ഒരു കാലത്താണ് പള്ളിക്കൊപ്പം നിർബന്ധമായും പള്ളിക്കൂടം വേണമെന്ന് വിശുദ്ധ ചാവറയച്ചൻ പ്രഖ്യാപിച്ചത്. പള്ളിയിലെ വിലകൂടിയ കുരിശുരൂപങ്ങൾ പോലും  വിറ്റിട്ടാണെങ്കിലും പരിസരത്തുള്ള പാവപ്പെട്ട കുട്ടികളെ പഠിപ്പിക്കാനുള്ള പള്ളിക്കൂടങ്ങൾ സ്ഥാപിക്കണമെന്നായിരുന്നു ചാവറയച്ചന്റെ കാഴ്ചപ്പാട് എന്ന് തോമസ് ചാഴക്കാടൻ എം പി പറഞ്ഞു. ഇത്തരത്തിലുള്ള കാഴ്ചപ്പാടിലൂടെ ഒരു സമൂഹത്തെ തന്നെ നവീകരിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞതായും കേരളത്തിൻ്റെ സാക്ഷരതയുടെ പിതാവായി വിലയിരുത്തപ്പെടുന്ന വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസച്ചനെ സ്‌കൂൾ പാഠപുസ്‌തകത്തിൽ ഉൾപ്പെടുത്തിയ സർക്കാർ തീരുമാനത്തെ പൂർണമായും സ്വാഗതം ചെയ്യുന്നതായും തോമസ് ചാഴികാടൻ എം പി പറഞ്ഞു.