അതിതീവ്ര മഴ: കുറഞ്ഞ സമയത്തിനുള്ളില്‍ കൂടുതല്‍ മഴ, മിന്നല്‍ പ്രളയത്തിനും മലവെള്ളപ്പാച്ചിലിനും സാധ്യത, ജനങ്ങൾ ജാഗ്രത പാലിക്കണം: മുഖ്യമന്ത്രി.


തിരുവനന്തപുരം: സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യത കണക്കിലെടുത്ത് മഴയിൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കുറഞ്ഞ സമയത്തിനുള്ളില്‍ കൂടുതല്‍ മഴ ലഭിക്കുന്ന പ്രതിഭാസത്തിൽ മിന്നല്‍ പ്രളയത്തിനും മലവെള്ളപ്പാച്ചിലിനും സാധ്യതയുണ്ടെന്നും ജാഗ്രത പാലിക്കേണ്ടതുമാണെന്നു മുഖ്യമന്ത്രി പറഞ്ഞു. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മിതമായ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയെന്നു കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.