കനത്ത മഴ, മണ്ണിടിച്ചിൽ, വെള്ളക്കെട്ട്, ജില്ലയിൽ റെഡ് അലേർട്ട്, മലയോര മേഖലയിൽ മഴ ശക്തം.


കോട്ടയം: കോട്ടയം ജില്ലയിൽ ഇന്നലെ രാത്രി മുതൽ ആരംഭിച്ച അതിശക്തമായ മഴയിൽ മലയോര മേഖലയിൽ മണ്ണിടിച്ചിൽ ഉണ്ടായി. വിവിധ മേഖലകളിൽ റോഡിൽ വെള്ളക്കെട്ട് ഉണ്ടായി. കനത്ത മഴ കണക്കിലെടുത്ത് കേന്ദ്ര കാലാവസ്ഥ കോട്ടയം ജില്ലയിൽ ഇന്ന് റെഡ് അലേർട്ട് പ്രഖ്യാപിച്ചു. തീക്കോയിയിൽ മണ്ണിടിച്ചിൽ ഉണ്ടായി. മീനച്ചിൽ ആറ്റിലും മണിമല ആറ്റിലും ജലനിരപ്പ് ഉയർന്നു. നദീ തീരങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണം. കൃഷി ഇടത്താണ് മണ്ണിടിച്ചിൽ ഉണ്ടായത്. നിലവിൽ ജില്ലയിലെ മഴക്കെടുതിയിൽ ആളപായങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. ജില്ലയിലെ വിവിധ റോടുകളിൽ വെള്ളക്കെട്ട് രൂപപ്പെട്ടു. കൂട്ടിക്കൽ, ഈരാറ്റുപേട്ട, പാലാ മേഖലകളിൽ കനത്ത മഴയാണ്.  എംസി റോഡിൽ കുറവിലങ്ങാട് പള്ളിക്കവല, വൈക്കം റോടുകളിൽ വിവിധയിടങ്ങളിൽ വെള്ളക്കെട്ട് ഉണ്ടായി.