മണിമലയാറ്റിൽ ഒഴുക്കിൽപ്പെട്ടു കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി.


മണിമല: മണിമലയാറ്റിൽ ഒഴുക്കിൽപ്പെട്ടു കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. കോത്തലപ്പടി മലമ്പാറ സ്വദേശി ബിജുവിന്റെ മകൻ ബിജി (24)യാണ് മൂലേപ്ളാവ് ഞള്ളിയിൽ പടിയിലെ കയത്തിൽ ഒഴുക്കിൽപ്പെട്ടു കാണാതായത്. വ്യാഴാഴ്‌ച ഉച്ചക്ക് രണ്ടരയോടയാണ് സംഭവം. വെൽഡിംഗ് തൊഴിലാളിയായ ബിജി സുഹൃത്തുക്കൾക്കൊപ്പം ചൂണ്ടയിടാനായിയെത്തിയതായിരുന്നു. മീൻ പിടിച്ച ശേഷം പോകുന്നതിനു മുൻപായി കുളിക്കുന്നതിനിടെയാണ് ഒഴുക്കിൽപ്പെട്ടത്. അഗ്നിരക്ഷാ സേനയും നാട്ടുകാരും ഈരാറ്റുപേട്ടയിൽ നിന്നും ടീം എമെർജെൻസിയും തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. തുടർന്ന് ഇന്ന് രാവിലെ ആരംഭിച്ച തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.